കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: എല്‍എസ്ഡിയും എട്ട് ലക്ഷം രൂപയും പിടികൂടി

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്ന് വേട്ടയിൽ 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയും പിടികൂടി. സംഭവത്തില്‍ വടുതല സ്വദേശികളായ നാല് പേരാണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്.

നെവിന്‍ ഓസ്റ്റിന്‍, അമല്‍, അക്ഷയ്, ലെവിന്‍ ലോറന്‍സ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പാലാരിവട്ടം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Top