ആലുവ പൊലീസ് സ്റ്റേഷനിൽ വലിയ രീതിയിൽ കോവിഡ് വ്യാപനം, സ്റ്റേഷൻ പ്രവർത്തനം സ്തംഭിച്ച നിലയിൽ

കൊച്ചി : ആലുവ പൊലീസ് സ്റ്റേഷനില്‍ സിഐ അടക്കം 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകൾ. സിഐയും അഞ്ചോളം എഎസ്‌ഐമാരും അടക്കമുള്ള പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ് ഇപ്പോൾ. ആലുവ പോലീസ് സ്റ്റേഷനിലെ എഴുപതോളം പൊലീസുകാരില്‍ സിഐ അടക്കം 27 പേര്‍ക്കാണ് പൊവിഡ് സ്ഥിരീകരിച്ചത്.

ആലുവ പൊലീസ് സ്റ്റേഷനിലെ പകുതിയോളം പേര്‍ വിവിധ ചുമതലകളിലായി മറ്റുപല ഓഫീസുകളിലാണ് ജോലി ചെയ്യുന്നത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ആയ പൊലീസുകാരെ നീരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാത്തതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനിലെ വനിതാ എസ്.ഐ അടക്കമുള്ള പത്തിലധികം പേര്‍ നേരത്തെ കോവിഡ് ബാധിതരായിരുന്നു.

Top