യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനും പ്രവാസികളുടെ വന്‍ തിരക്ക്

ദുബായ്: ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് യുഎഇ അനുമതി നല്‍കിയതോടെ നാട്ടില്‍ കുടുങ്ങിക്കഴിയുകയായിരുന്ന പ്രവാസികളുടെ കുത്തൊഴുക്കാണ് വിവിധ എമിറേറ്റുകളിലേക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്നത്.

എന്നാല്‍, ജോലി ആവശ്യാര്‍ഥവും മറ്റും യുഎഇയിലേക്ക് തിരിക്കുന്നവരെ പോലെ തന്നെ ഉറ്റവരെയും ഉടയവരെയും കാണാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യുഎഇയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

യാത്ര ചെയ്യാന്‍ വാക്സിനേഷന്‍ നിര്‍ബന്ധമില്ലാത്ത ദുബായില്‍ നിന്നാണ് കൂടുതല്‍ പേരും നാട്ടിലേക്ക് തിരിക്കുന്നത്. അതോടൊപ്പം കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യാമെന്നായതോടെ നാട്ടില്‍ വന്ന ശേഷം വാക്സിനെടുത്ത് തിരിച്ചു പോവാമെന്ന കണക്കുകൂട്ടലില്‍ അവിടെ നിന്നുള്ള പ്രവാസികളും നാട്ടിലേക്ക് തിരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആവശ്യക്കാര്‍ ഏറിയതോടെ ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നിട്ടുണ്ട്.

 

Top