വലിയ തലയും വെള്ളി നിറവും; ഏഴടി ഉയരമുള്ള അന്യഗ്രഹ ജീവികളെ കണ്ടെന്ന് പെറുവിലെ നാട്ടുകാര്‍

ഴടി ഉയരമുള്ള അന്യഗ്രഹ ജീവികളെ കണ്ടെന്ന് പെറുവിലെ നാട്ടുകാര്‍. ഇവര്‍ ആളുകളുടെ മുഖം തിന്നുന്നവരാണെന്നും ആക്രമിക്കുന്നു എന്നും നാട്ടുകാര്‍ പറയുന്നു. വലിയ തലയും വെള്ളി നിറവുമാണ് ഈ അന്യഗ്രഹ ജീവികളെന്ന് നാട്ടുകാര്‍ പറയുന്നു. കറുത്ത നിറത്തിലുള്ള മുഖാവരണവും ഇവര്‍ ധരിച്ചിരിക്കുന്നു. ജൂലായ് 11നാണ് ഇവരുടെ ആക്രമണം തുടങ്ങിയത്.

പറന്നുനടക്കുന്ന ഇവര്‍ ആക്രമണം അഴിച്ചുവിടുകയാണ്. കറുത്ത നിറത്തിലുള്ള മുഖാവരണവും ഇവര്‍ ധരിച്ചിരിക്കുന്നു. സ്‌പൈഡര്‍മാന്‍ വില്ലന്‍ ഗ്രീന്‍ ഗോബ്ലിന്റേതുപോലുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. നീണ്ട മുഖവും മഞ്ഞ നിറമുള്ള കണ്ണുകളുമാണ് അവര്‍ക്കുള്ളത് എന്നും നാട്ടുകാര്‍ പറയുന്നു.

ജൂലായ് 29ന് ഇവര്‍ ഒരു 15 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ കഴുത്തിലും മറ്റും പരുക്കേറ്റിരുന്നു. ഇവര്‍ സ്വര്‍ണ ഖനിയുമായി ബന്ധപ്പെട്ട മാഫിയയിലെ ആളുകളാണെന്നാണ് അധികൃതര്‍ പറയുന്നത്. ജെറ്റ് പാക്ക് ഉപയോഗിച്ചാണ് ഇവര്‍ പറക്കുന്നത്. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കുകയെന്നാണ് ഇവരുടെ ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു.

Top