ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ പ്രോട്ടോണിനെക്കാള്‍ ദ്രവ്യമാനമുള്ള പുതിയ കണം

ണികാപരീക്ഷണത്തില്‍ പ്രോട്ടോണിനെക്കാള്‍ നാലുമടങ്ങ് ദ്രവ്യമാനമുള്ള പുതിയ കണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.

ജനീവയിലെ കണികാപരീക്ഷണ ശാലയായ സേണിലെ(CERN) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (LHC) കണികാപരീക്ഷണത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ബ്യൂട്ടി (LHCb) പരീക്ഷണത്തിലാണ് ‘ Xicc++ ‘കണത്തെ തിരിച്ചറിഞ്ഞത്. വെനീസിലെ ശാസ്ത്ര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടത്.

cern

സൈദ്ധാന്തിക പാക്കേജ് ആയ ‘സ്റ്റാന്‍ഡേര്‍ഡ് മോഡലി’ല്‍ പറഞ്ഞിട്ടുള്ളതില്‍ പെട്ടതാണിത്. ക്വാര്‍ക്കുകള്‍ മൂന്നെണ്ണം ചേര്‍ന്നുള്ള കണം ആണിത്.

പ്രോട്ടോണ്‍, ന്യൂട്രോണ്‍ ഘടകങ്ങളായ ഭാരം കുറഞ്ഞ ഒരു up’ ക്വാര്‍ക്കും, ഭാരമുള്ള രണ്ട് ‘charm’ ക്വാര്‍ക്കുകളും ചേര്‍ന്നതാണ് Xicc++. സ്‌ട്രോങ് ഫോഴ്‌സിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഈ കണം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Top