സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വന്‍ നയപരിവര്‍ത്തനവുമായി സിപിഎം

കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വന്‍ നയപരിവര്‍ത്തനവുമായി സിപിഎം. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്ത് സിപിഎമ്മിന്റെ കേരള വികസന നയരേഖ. വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണം. കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം വികസന നയരേഖ മുന്നോട്ടുവെക്കുന്നു.

ഉന്നത വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശത്ത് നിന്നുള്‍പ്പടെ ആര്‍ക്കും വന്ന് പഠിക്കാനുതകുന്ന തരത്തില്‍ കേരളത്തെ ആകര്‍ഷക കേന്ദ്രമാക്കണം. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും വികസന നയരേഖ ആവശ്യപ്പെടുന്നു.

 

Top