ഇന്തോനേഷ്യന്‍ തീരത്ത് വന്‍ ഭൂചലനം

ന്തോനേഷ്യന്‍ തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലായിരുന്നു ഭൂകമ്പം. എന്നാല്‍ സുനാമി മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈസ്റ്റ് ജാവയിലെ മലംഗ് നഗരത്തില്‍ നിന്ന് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ 45 കിലോമീറ്റര്‍ മാറിയാണ് ഭുകമ്പതതിന്റെ പ്രഭവകേന്ദ്രം.

പലപ്പോഴഉം ഭൂചലനങ്ങളും ആഗ്‌നിപര്‍വത സ്ഫോടനങ്ങളുമുണ്ടാകുന്ന പ്രദേശമാണ് ഇന്തോനേഷ്യ. ടെക്ടോണിക്ക് പ്ലേറ്റുകള്‍ക്ക് ചലനം സംഭവിക്കുന്ന പസിഫിക്കിലെ ‘റിംഗ് ഓഫ് ഫയര്‍’ മേഖലയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇന്തോനേഷ്യയില്‍ ഇത്തരം പ്രകൃതി ദുരന്തങ്ങളുണ്ടാകാന്‍ കാരണം. 2018 ല്‍ 7.5 തോത് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 4,300 പേരെയാണ് കാണാതായതോ മരണം സംഭവിച്ചതോ ആയി കണക്കാക്കിയിരിക്കുന്നത്. 26 ഡിസംബര്‍ 2004 ലെ ഭൂകമ്പത്തില്‍ (9.1 മാഗ്‌നിറ്റിയൂട്) 1,70,00 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 

Top