കോവിഡ് മരണ നിരക്കിൽ സംസ്ഥാന ജില്ല റിപ്പോർട്ടുകളിൽ വലിയ പൊരുത്തക്കേടുകൾ

തിരുവനന്തപുരം; കോവിഡ് മരണങ്ങളുടെ കണക്കുകളിൽ പൊരുത്തക്കേട്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകളിലും സംസ്ഥാന സർക്കാരിന്റെ കണക്കുകളിലും വൻ പൊരുത്തകേടാണ് കാണാൻ കഴിയുന്നത്. ജില്ലാ കണക്കുകൾ പ്രകാരം കോവിഡ് മരണ സഖ്യ കൂടുതലും എന്നാൽ സംസ്ഥാന കണക്കുകൾ പ്രകാരം മരണ നിരക്ക് വളരെ കുറവുമാണ്. കോവിഡ് മരണങ്ങളെ സർക്കാർ വ്യാപകമായി ഒഴിവാകുകയാണ് എന്ന വിമർശനമാണ് ഇതിലൂടെ ഉയരുന്നത്.

വയനാട്, മലപ്പുറം ജില്ലകളിലെ മരണനിരക്കുകളിലാണ് വലിയ അന്തരം. കൊച്ചി, കൊല്ലം, കോഴിക്കോട് തുടങ്ങി ജില്ലകളിലെ സംസ്ഥാന ജില്ലാ മരണ റിപ്പോർട്ടുകളിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വലിയ അന്തരം കാണുന്നില്ല. കോവിഡ് വ്യാപനം ശക്തമായത്തോടെ മരണ നിരക്ക് സംസ്ഥാന സർക്കാർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നു എന്ന ആദ്യം മുതൽ തന്നെയുള്ള വാദഗതിയെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ കാണുന്ന ഈ സംസ്ഥാന ജില്ലാ മരണ നിരക്കുകളിലെ അന്തരം.

Top