വിദ്യാർഥികൾക്ക് ലാപ്ടോപ്: വില 14,990 മുതൽ 18,000 വരെ

laptop

തിരുവനന്തപുരം: പലിശരഹിത തവണവ്യവസ്ഥയിൽ വിദ്യാർഥികൾക്കു കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീയിൽ എച്ച്പി ഉൾപ്പെടെ 4 ബ്രാൻഡുകളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. എച്ച്പി, ലെനോവോ, ഏയ്സർ, കൊക്കോണിക്സ് എന്നീ 4 കമ്പനികളായിരിക്കും ലാപ്ടോപ്പുകൾ ലഭ്യമാക്കുക.

500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ് നൽകുന്നതാണ് പദ്ധതി. 3 തവണ പണം അടച്ചവർക്കു പ്രത്യേക പോർട്ടൽ വഴി ഇഷ്ടമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാൻ അവസരം നൽകും.

തുടക്കത്തിൽ 15,000 രൂപയാണ് സർക്കാർ പരമാവധി വില നിശ്ചയിച്ചതെങ്കിൽ പിന്നീടിത് 18,000 ആക്കി. ഒരു ലാപ്ടോപ്പിനു കെഎസ്എഫ്ഇയിൽ നിന്നു 15,000 രൂപയേ വായ്പ ലഭിക്കൂ. ബാക്കി തുക ലാപ്ടോപ് വാങ്ങുന്നവർ ഒറ്റത്തവണയായി നൽകണം.

Top