Laptop containing Trump Tower plans and Clinton email probe stolen from Secret Service agent’s car

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ന്യൂയോര്‍ക്കിലെ ആഡംബര കെട്ടിടമായ ട്രംപ് ടവറിന്റെ രൂപരേഖ അടക്കമുള്ള വിലപ്പെട്ട വിവരങ്ങള്‍ അടങ്ങിയ യുഎസ് രഹസ്യാന്വേഷണ ഏജന്റിന്റെ ലാപ്‌ടോപ് മോഷണം പോയി.

ബ്രൂക്ലിനിലെ ബാത്ത്ബീച്ച് മേഖലയില്‍ വച്ച് വനിതാ ഉദ്യോഗസ്ഥയുടെ വാഹനത്തില്‍ നിന്നാണ് ലാപ്‌ടോപ് നഷ്ടമായത്.

ലാപ്‌ടോപിലെ വിവരങ്ങള്‍ക്ക് എന്‍ക്രിപ്റ്റഡ് സുരക്ഷയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍ സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ രേഖകള്‍ ലാപ്‌ടോപ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി പദം വഹിച്ചിരുന്ന അവസരത്തില്‍ ഔദ്യോഗിക സന്ദേശങ്ങള്‍ അയയ്ക്കാനായിരുന്നു ഹില്ലരി സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചിരുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Top