ലംഖിപൂര്‍ ഖേരി ആക്രമണം; കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഘര്‍ഷം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥന് നല്‍കി. ഇതുവരെ എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ചുമതല. മുഖ്യപ്രതി ആശിശ് കുമാര്‍ മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആശിഷ് കുമാര്‍ മിശ്ര ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഇന്നലെ അറസ്റ്റിലായ രണ്ട് പേരും സംഘര്‍ഷസമയത്ത് വാഹനങ്ങളിലുണ്ടായിരുന്നു എന്ന് യുപി പൊലീസ് പറഞ്ഞു. ഒരു വാഹനത്തില്‍ വെടിക്കോപ്പും കണ്ടെത്തി.

കൂടാതെ, സംഘര്‍ഷം ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഇതുവരെയുള്ള നടപടികള്‍ അറിയിക്കാന്‍ സുപ്രീംകോടതി ഇന്നലെ യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയിരുന്നു. മുഖ്യപ്രതി ആശിഷ് കുമാര്‍ മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെയും കര്‍ഷകസംഘടനകളുടെയും തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി യോഗം ഇന്നു ചേര്‍ന്ന് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യും.

Top