അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

കൊളംബോ: അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ശ്രീലങ്കന്‍ നാവികസേന ഇവരെ പിടികൂടിയിരിക്കുന്നത്.

മണ്ണാര്‍ ദ്വീപിനു സമീപമാണ് സംഭവം. ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ അറസ്റ്റും തുടരുമെന്ന് ശ്രീലങ്കന്‍ ഫിഷറീസ് മന്ത്രി മഹിന്ദ അമരവീര അറിയിച്ചു.

Top