പ്രക്ഷോഭം അണയാതെ ലങ്ക; റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടു

കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ, പ്രക്ഷോഭങ്ങൾ നിലയ്ക്കുന്നില്ല. സംഘർഷമൊഴിയാത്ത അവസ്ഥയാണ് രാജ്യമെങ്ങും. രാജി വച്ച പ്രധാനമന്ത്രി റെനിൽ വക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകാരികൾ തീയിട്ടു.

റെനിൽ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കൊളംബോയിലുള്ള ഫിഫ്ത് ലെയ്ൻ എന്ന വസതിയാണ് കത്തിച്ചത്. പ്രക്ഷോഭം കാരണം സമയത്ത് എത്തിച്ചേരാൻ സാധിച്ചില്ലെന്ന് അഗ്നിശമന സേന വ്യക്തമാക്കി.

സർവകക്ഷി യോഗത്തിന് പിന്നാലെ പ്രധാനമന്ത്രി രാജിവച്ചിരുന്നു. ഇതിന് ശേഷമാണ് വസതിക്ക് തീ പിടിച്ച സംഭവം. രാത്രിയിലും പ്രക്ഷോഭകാരികൾ പിരിഞ്ഞു പോകാതെ തെരുവിലടക്കം തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും പ്രതിഷേധം തുടരുകയാണ്. അതിനിടെ പ്രക്ഷോഭകരും സേനയും സംയമനം പാലിക്കണമെന്ന് റെനിൽ വിക്രമസിംഗെ ആവശ്യപ്പെട്ടു.

Top