കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും

മംഗലാപുരം: മംഗളൂരു കുലശേഖരയ്ക്കടുത്ത് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും. തിരുവനന്തപുരം – മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, എന്നിവ പാലക്കാട് വഴി തിരിച്ച് വിട്ടു.

എറണാകുളം – അജ്മീര്‍, മുംബൈ ലോക്മാന്യതിലക് – കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് എന്നീ തീവണ്ടികളും പാലക്കാട് വഴിയാണ് സര്‍വീസ് നടത്തുക.

അതേസമയം പാത ഗതാഗതയോഗ്യമാക്കാനായുള്ള നടപടികള്‍ തുടരുകയാണെന്നും ഉടനെ ഗതാഗതയോഗ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണ റയില്‍വേ അറിയിച്ചു.

Top