കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കാസര്‍കോട്: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.  മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണെന്ന്‌ റെയില്‍വേ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഗാന്ധിധാമില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക്‌ വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

Top