ഇടുക്കി കീരിക്കരയില്‍ മണ്ണിടിച്ചില്‍ ; സെന്റ്. ആന്റണീസ് പള്ളി ഭാഗികമായി തകര്‍ന്നു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ മണ്ണിടിച്ചില്‍. കീരിക്കരയില്‍ സെന്റ്. ആന്റണീസ് പള്ളിക്കു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ പള്ളിയുടെ സംരക്ഷണ ഭിത്തിയും മേല്‍ക്കൂരയും ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. പള്ളിക്കു സമീപം രണ്ട് തവണയാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തില്‍ ആളപായമില്ല.

Top