ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍. കുളുവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു. മുന്നു പേര്‍ക്ക് പരുക്ക്. ഒരു കുടുംബത്തിലെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ആറാം മൈലില്‍ വച്ച് കാറിനു മുകളിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു.

മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തോതില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top