പ്രളയക്കെടുതി; ചെറുതോണിയില്‍ 37 മാധ്യമ പ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു

തൊടുപുഴ: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 37 മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ഇടുക്കി ചെറുതോണിയില്‍ കുടുങ്ങിക്കിടക്കുന്നു.

മണ്ണിടിച്ചിലും കനത്തമഴയും കാരണം റോഡ് മാര്‍ഗം ഇവരെ പുറത്തെത്തിക്കുവാന്‍ സാധ്യമല്ല. മലയോര മേഖലയിലെ റോഡ് മുഴുവന്‍ തകര്‍ന്ന നിലയിലാണ്. മൂന്നാര്‍, ചെറുതോണി ഭാഗം പൂര്‍ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു.

വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായത് കാരണം ഇവിടെയുള്ളവരുമായി ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളം വര്‍ധിക്കുകയാണെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ വീണ്ടും ഇവിടെ തന്നെ തുടരേണ്ട സ്ഥിതി വരുന്നതാണ്.

Top