കോട്ടയത്ത് മാത്രം തകര്‍ന്നത് 223 വീടുകള്‍, ദുരിതക്കയത്തില്‍ ജനങ്ങള്‍

കോട്ടയം: വന്‍ദുരിതം വിതച്ച് പെയ്ത മഴയ്ക്ക് ശമനം. കോട്ടയത്ത് 223 വീടുകള്‍ തകര്‍ന്നു. ഏറെയും നാശനഷ്ടം കാഞ്ഞിരപ്പള്ളി താലൂക്കിലാണ്.

കോട്ടയത്തെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല തുടങ്ങിയ പട്ടണങ്ങള്‍ കണ്ടത് 2018ലെ വന്‍പ്രളയത്തില്‍ പോലും കാണാത്തത്ര നാശനഷ്ടം. മൂലമറ്റം താഴ്വാരം കോളനിയില്‍ മഴയില്‍ വന്‍നാശമാണ് നേരിട്ടത്. 24 വീട് ഭാഗികമായും നാലുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നച്ചാര്‍ പുഴ ഗതിമാറി ഒഴുകിയതാണ് സ്ഥിതി രൂക്ഷമാക്കിയത്.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ 90 കടകളില്‍ വെള്ളം കയറി. അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. മുടിയൂര്‍ക്കോണത്ത് വീടുകളില്‍ വെള്ളം കയറി.

ഇടുക്കിയിലെ മലയോരമേഖലയിലും പത്തനംതിട്ടയിലെ മല്ലപ്പള്ളിയിലും സ്ഥിതി വ്യത്യസ്തമല്ല.

Top