മണ്ണിടിച്ചിൽ: താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിന് ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ.

ചുരം ഇടിഞ്ഞ ഭാഗത്ത്  ബസുകൾക്ക് കടന്നുപോകാൻ ആവാത്തതിനാൽ ഒൻപതാം വളവിന് താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്തുകൂടി നടന്ന് മറ്റൊരു ബസിൽ കയറി വേണം അടിവാരത്തേക്ക് യാത്ര ചെയ്യാൻ.

ഇനിമുതൽ കുറ്റ്യാടി ചുരം വഴി മാത്രമേ ദീർഘദൂര ബസുകൾക്ക് സർവീസ് നടത്താനാകൂ

Top