കനത്ത മഴ തുടരുന്നു. . .മലപ്പുറത്ത് ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്

നിലമ്പൂര്‍: മലപ്പുറത്ത് വാണിയമ്പലം മുണ്ടേരി വനമേഖലയില്‍ ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലും പുഴയിലെ ഒഴുക്ക് ശക്തമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

പ്രദേശത്ത് ഒറ്റപ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണത്തിന് തടസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

Top