വയനാട് ക്വാറിയിൽ മണ്ണിടിഞ്ഞു;ടിപ്പർ ഡ്രൈവർ മണ്ണിനടിയിൽ

വയനാട് : വയനാട് വടുവഞ്ചാൽ കടച്ചിക്കുന്നിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം. അപകടത്തിൽ ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‍സ്. മണ്ണിടിഞ്ഞ് ടിപ്പറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. തുടർന്നാണ് ഡ്രൈവർ അകത്ത് അകപ്പെട്ടുപോയത്.

ഈ മണ്ണ് നീക്കം ചെയ്തശേഷമേ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്താന്‍ സാധിക്കു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തോട്ടംഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയാണിത്. കഴിഞ്ഞ ആറു മാസത്തോളമായി ഈ ക്വാറി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Top