കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍: ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം : കൊങ്കണ്‍പാതയില്‍ മണ്ണിടിച്ചിലിനെതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഇന്നത്തെ അഞ്ചു ട്രെയിനുകള്‍ കൂടി റദ്ദാക്കി. മംഗലാപുരത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. 22655 തിരുവനന്തപുരം-ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ്, 22633 തിരുവനന്തപുരം-ഹസ്രത് നിസാമുദീന്‍, 16338 എറണാകുളം-ഓഖ, 12224 തുരന്തോ എക്സപ്രസ്,22150 പൂനെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എന്നിവ റദ്ദാക്കി.

നേത്രാവതി, മംഗള എക്സ്പ്രസ് ട്രെയിനുകള്‍ ഷൊര്‍ണൂര്‍-പോത്തന്നൂര്‍ വഴി തിരിച്ചുവിടും. രാവിലെ 9.15ന് പുറപ്പെടേണ്ട കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ് രാത്രി ഏഴിനായിരിക്കും പുറപ്പെടുക. വ്യാഴാഴ്ചത്തെ കൊച്ചുവേളി-ഭാവ്നഗര്‍ എക്സ്പ്രസ്, വെള്ളിയാഴ്ചത്തെ എറണാകുളം-പൂനെ എക്സ്പ്രസ്, ശനിയാഴ്ചത്തെ തുരന്തോ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

Top