കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍ ; ട്രെയിന്‍ നിയന്ത്രണം തുടരും

കാസര്‍ഗോഡ് : കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍ തുടരുന്നു. 300 മീറ്റര്‍ നീളത്തോളം പാതയിലേക്ക് കുഴമ്പുരൂപത്തിലാണ് കുന്നിന്‍മുകളില്‍ നിന്ന് മണ്ണിടിഞ്ഞുവീഴുന്നത്. കുന്ന് ഏത് സമയത്തും ഇടിഞ്ഞുവീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നത് തത്കാലം ഉപേക്ഷിച്ചു. റെയില്‍പാതയ്ക്ക് സമാന്തരമായി 400 മീറ്റര്‍ പാത നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ.

സമാന്തര പാത നിര്‍മ്മാണത്തിന് പുതിയ പാളങ്ങള്‍, സ്ലീപ്പറുകള്‍, കരിങ്കല്ല്, മണല്‍ച്ചാക്കുകള്‍ എന്നിവയുമായി 35 വാഗണുകളുള്ള മെറ്റീരിയല്‍ ട്രെയിന്‍ തന്നെ മംഗളൂരു ജംഗ്ഷനില്‍ എത്തിയിരുന്നു. ഹിറ്റാച്ചി, ജെ.സി.ബി ഉള്‍പ്പെടെ 17 യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് യുദ്ധകാലാടിസ്ഥാനത്തില്‍ സമാന്തര പാതയുടെ നിര്‍മ്മാണം.

Top