ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. ഫയർ ഫോഴ്‌സ് എത്തി തെരച്ചിൽ നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാ​ഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്ട അടുക്കളയയ്ക്ക് സമീപത്ത് നിൽക്കവേയാണ് അപകടമുണ്ടായത്. ഭർത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടില്ല.

Top