ഹിമാചലിലെ മണ്ണിടിച്ചില്‍; മരണസംഖ്യ 15 ആയി

ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരില്‍ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തി.

മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തിന് കരസേനയും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.

മണ്ണിടിച്ചിലില്‍ മറ്റു വാഹനങ്ങളോടൊപ്പം അപകടത്തില്‍ പെട്ട ഹിമാചല്‍ ട്രാന്‍പോര്‍ട്ടിന്റെ ബസിന്റെ അവശിഷ്ടങ്ങള്‍ നൂറ് മീറ്ററോളം ചിതറിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ അകപ്പെട്ട ബസിന്റെ ഭാഗങ്ങളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തിരച്ചില്‍ തുടരുകയാണ്.

Top