ഹിമാചലിലെ മണ്ണിടിച്ചില്‍; മരണം 14 ആയി

ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗരില്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ദുരന്തത്തില്‍ അകപ്പെട്ട ബസിലും കാറിലും ഇനിയും 30 പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഇതിനിടെ ദുരന്തപ്രദേശത്ത് ഹിമാചല്‍ മുഖ്യമന്ത്രി വ്യോമനീരീക്ഷണം നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ് വീഴുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

 

Top