കോംഗോയിലെ ഖനിയില്‍ മണ്ണിടിച്ചില്‍: 28 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

കിന്‍ഷസ: കോംഗോയിലെ ലുവാലാബ പ്രവിശ്യയിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 28 പേര്‍ മരിച്ചു.

നിരവധി പേരെ കാണാതായി. ലുവാലാബയിലെ കോല്‍വെസി പ്രദേശത്തെ ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായത്.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ റിച്ചാര്‍ഡ് മുയെജ് പറഞ്ഞു.

Top