അരുണാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍ ; 14 മരണം, നിരവധി പേര്‍ മണ്ണിനടിയില്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ പാപുംപാരെ ജില്ലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു.

നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

പാപുംപാരെ ജില്ലയില്‍ കഴിഞ്ഞ നാല് ദിവസമായി കനത്ത മഴ പെയ്യുകയാണ്. റോഡുകള്‍ പലതും തകര്‍ന്ന നിലയിലാണ്. കനത്തമഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

അരുണാചലിലെ ഉരുള്‍പൊട്ടലിന്റെ വാര്‍ത്ത ദു:ഖമുണ്ടാക്കുന്നതാണെന്നും ദുരന്തത്തില്‍ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററില്‍ കുറിച്ചു.

Top