Landslide in Arunachal Pradesh

ഇറ്റാനഗര്‍: കനത്തമഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അരുണാചല്‍പ്രദേശിലെ തവാംഗില്‍ 18 മരിച്ചതായി സ്ഥിരീകരണം. ഫാംലയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പിനു മുകളില്‍ മണ്ണിടിഞ്ഞു വീണായിരുന്നു ദുരന്തം. പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണത്തിന് എത്തിയ ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞത്.

കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ഗവര്‍ണര്‍ ജെ.പി. രാജ്‌ഖോവ ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

ദുരന്തത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി കലിഖോ പുല്‍ തവാംഗ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Top