Landslide buries over 2 dozen people in central Indonesia

പൊനൊരൊഗൊ: ഇന്‍ഡോനേഷ്യയില്‍ ജാവാ ദ്വീപിലെ ഗ്രാമത്തിലുണ്ടായ മഴയിലും ഉരുള്‍പൊട്ടലിലും പെട്ട് രണ്ടു ഡസനിലധികം ആളുകളെ കാണാതായി.

ഇന്നു രാവിലെ കിഴക്കന്‍ ജാവാ പ്രവിശ്യയില്‍ പൊനൊരൊഗൊ ജില്ലയിലെ ബനാരന്‍ ഗ്രാമത്തിലെ മലനിരകളിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്‌.

മണ്ണൊലിപ്പില്‍ 30 വീടുകള്‍ തകര്‍ന്നതായും കൂടാതെ കര്‍ഷകരുടെ നിരവധി ഇഞ്ചിപ്പാടങ്ങള്‍ നശിക്കുകയും ചെയ്തുവെന്നാണ് ഇന്‍ഡോനേഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി അധികൃതര്‍ പറയുന്നത്.

27 പേരെ അടക്കം ചെയ്തുവെന്ന് കരസേന മേധാവി വ്യക്തമാക്കിയപ്പോള്‍ 38 പേരിലധികം ആളുകളെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം

ദുരന്ത നിവാരണ ഏജന്‍സി ഉദ്യോഗസ്ഥര്‍,സൈനികര്‍,പൊലീസ് ഉദ്യോഗസ്ഥര്‍ ,വോളന്റിയേഴ്‌സ് എന്നിവര്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

മഴ സീസണില്‍ ഇന്‍ഡോനേഷ്യയില്‍ വെള്ളപ്പൊക്കം സാധാരണയാണ്.രാജ്യത്തെ 256 മില്ല്യണ്‍ ജനങ്ങളും ക്യഷിയാവശ്യത്തിനായി താമസിക്കുന്നത് നദികളുടെ സമീപത്താണ്.

Top