തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഇടുക്കി: തൊടുപുഴയില്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. തൊടുപുഴ വണ്ണപ്പുറത്താണ് ആറിടങ്ങളില്‍ ഉരുള്‍പൊട്ടിയിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചാലക്കുടി മൂഞ്ഞേലിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ വയോധികയും യുവാവുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു രണ്ട് ദിവസമായി ഇവര്‍ ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്

കൂടാതെ രക്ഷാപ്രര്‍ത്തനത്തിനിടെ ഇടപ്പള്ളി കുന്നുംപുറത്ത് രക്ഷാപ്രവര്‍ത്തകന്‍ വെള്ളത്തില്‍ വീണിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒപ്പം ചാലക്കുടിയില്‍ നിരവധി ക്യാമ്പുകളിലും വെള്ളം കയറിയിട്ടുണ്ട്. കുണ്ടൂരിലും മാളയിലുമുള്ള ക്യാമ്പുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെ ആഹാരത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്. ചാലക്കുടി അന്നമനടയ്ക്കു സമീപം വൈന്തലപ്പള്ളിയില്‍ മൂപ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. വ്യാഴാഴ്ച മുതല്‍ ഇവര്‍ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്.

Top