സ്വകാര്യ ഫാമിലെ തൊഴുത്തിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് പോത്തുകള്‍ ചത്തു

മലപ്പുറം : മലപ്പുറം പടിക്കലില്‍ കുന്നിടിഞ്ഞ് വീണ് പോത്തുകള്‍ ചത്തു. സ്വകാര്യ ഫാമിലെ തൊഴുത്തിന് മുകളിലേക്ക് കുന്നിടിഞ്ഞു വീണ് 18 പോത്തുകളാണ് ചത്തത്.

26 പോത്തുകളാണ് ഫാമിലുണ്ടായിരുന്നത്. ഇതില്‍ 8 പോത്തുകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഫാം പൂര്‍ണമായും തകര്‍ന്നു.

Top