ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞു. മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ 10 മണിക്കാണ് അപകടം നടന്നത്. തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലമാണ് ഇടിഞ്ഞത്. ഒരു തൊഴിലാളിയുടെ കാലിലേക്ക് വലിയ കോൺക്രീറ്റ് സ്ലാബ് വീഴുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കോൺക്രീറ്റ് സ്ലാബ് ഫയർഫോഴ്‌സ് നീക്കിയത്.

Top