കോടികള്‍ വിലമതിക്കുന്ന വഖഫ് ഭൂമി എംഎല്‍എ എംസി കമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റിന് മറിച്ച് വിറ്റു

കാസര്‍കോട്: കോടികള്‍ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലീംലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്ന് പരാതി. ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജനവിഭാഗം നേതാവുള്‍പ്പെടെ രണ്ട് പേര്‍ വഖഫ് ബോര്‍ഡിന് പരാതി നല്‍കി.

വഖഫ് നിയമപ്രകാരം വഖഫ് ഭൂമി വില്‍ക്കാനും കൈമാറ്റം ചെയ്യാനും സംസ്ഥാന വഖഫ് ബോര്‍ഡിന്റെ അനുമതി വേണം. പരസ്യ ലേലവും നടത്തണം. എന്നാല്‍ 1997ല്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന രണ്ട് ഏക്കറോളം ഭൂമി മഞ്ചേശ്വരം എംഎല്‍എ ചെയര്‍മാനായ തൃക്കരിപ്പൂര്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് അനധികൃതമായി വിറ്റെന്നാണ് പരാതി.

സംഘടനയുടെ വൈസ്പ്രസിഡന്റും എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയുമായ താജുദ്ദീന്‍ ദാരിമിയും അഭിഭാഷകനായ സി.ഷുക്കൂറുമാണ് പരാതിക്കാര്‍. ഫെബ്രുവരി 26-നാണ് ഭൂമിയും കെട്ടിടങ്ങളും എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.

Top