സിനിമക്ക് വേണ്ടി 1.5 കോടി രൂപക്ക് സ്ഥലം വിറ്റു; വെളിപ്പെടുത്തലുമായി സന്ദീപ് റെഡ്ഡി വങ്ക

ര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വങ്ക. ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളും രണ്ട് ചിത്രങ്ങളെ ചുറ്റിപ്പറ്റി ഉയര്‍ന്നെങ്കിലും ബോക്‌സോഫീസില്‍ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി ടോളിവുഡില്‍ നിന്ന് 51 കോടിയോളം നേടി. ഷാഹിദ് കപൂര്‍ ചിത്രം കബീര്‍ സിങ്ങിന്റെ ബോക്‌സോഫീസ് കളക്ഷന്‍ 379 കോടിയാണ്.

സന്ദീപ് റെഡ്ഡി ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ മികച്ച സ്വീകാര്യ നേടുമ്പോള്‍ ആദ്യ ചിത്രത്തിനായി വസ്തു വിറ്റതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. അര്‍ജുന്‍ റെഡ്ഡി ചിത്രത്തിന് ഫണ്ട് കണ്ടെത്താന്‍ വേണ്ടി 36 ഏക്കര്‍ തോട്ടം വിറ്റുവെന്നാണ് സംവിധായകന്‍ പറയുന്നത്.’ ഇടത്തരം കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഇത്തരം സിനിമകള്‍ ചെയ്യാന്‍ തക്ക സമ്പന്നരായിരുന്നില്ല എന്റെ കുടുബം. അക്കാലത്ത് ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ പ്രൊജക്ടായിരുന്നു. അര്‍ജുന്‍ റെഡ്ഡിക്കായി 36 ഏക്കര്‍ തോട്ടം 1.5 കോടി രൂപക്ക് വില്‍ക്കേണ്ടി വന്നു- സന്ദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ അനിമലും മികച്ച വിജയവുമായ് മുന്നേറുകയാണ്. അനിമലാണ് സന്ദീപിന്റെ ഏറ്റവും പുതിയ ചിത്രം. രണ്‍ബീര്‍ കപൂര്‍, രശ്മിക എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മികച്ച ബോക്‌സോഫീസ് കളക്ഷനുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 600 കോടി സമാഹരിച്ചു.

Top