ഉത്തരാഖണ്ഡിലെ പിതോറഗറിലുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് ഒഴുകിപ്പോയി. ഇതോടെ 300ളം വിനോദസഞ്ചാരികള്‍ കുടുങ്ങി. ലഖന്‍പൂരിനടുത്ത് ധര്‍ചുളയിലും ഗുഞ്ജിയിലുമായാണ് ആളുകള്‍ കുടുങ്ങിയത്. രണ്ട് ദിവസത്തിനു ശേഷം ഈ റോഡിലൂടെ ഗതാഗതം സുഗമമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പുനല്‍കി. യാത്രികര്‍ സുരക്ഷിതമായ ഇടങ്ങളില്‍ കഴിയണമെന്ന് പൊലീസ് അറിയിച്ചു. യമുനോത്രി, ഗംഗോത്രി ധം യാത്രകള്‍ക്കായി എത്തിയ ഭക്തര്‍ കാലാവസ്ഥയ്ക്കനുസരിച്ച് യാത്ര ചെയ്യുക. കുട, റെയിന്‍ കോട്ട് തുടങ്ങിയവ കരുതണമെന്നും പൊലീസ് പറഞ്ഞു.