ഭൂമി തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ജെറ്റ് എയര്‍വേയ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭൂമി അനധികൃതമായി തട്ടിയെടുത്ത കേസില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ സുരക്ഷാ വിഭാഗം വൈസ് പ്രസിഡന്റ് കേണല്‍ അവനീത് സിങ് ബേദി അറസ്റ്റിലായി.

സഹിബാബാദിലുള്ള തദ്ദേശ സ്ഥാപനത്തിന്റെ 2.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കുകയും വില്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന യാതൊരു രേഖകളും ഇവരുടെ കൈവശമുണ്ടായിരുന്നില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ബേദിയുടെ അറസ്റ്റില്‍ ഇതുവരെ ജെറ്റ് എയര്‍ലൈന്‍സ് അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Top