മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പ്‌ കേസ്

ലപ്പുറം: പൊതുമരാമത്ത് മുൻ സെക്രട്ടറി ടി. ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്. ഡോ എസ് റിസാന ഉൾപ്പെടെ നാല് പേർക്കെതിരെ മാറാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് ടി ഒ സൂരജിന്റെ മകൾ റിസാന ഉൾപ്പെടെ നാല് പേർക്കെതിരെ പരാതിപ്പെട്ടിരിക്കുന്നത്. റിസാനയുടെ പേരിൽ ബേപ്പൂരിലുള്ള 60 സെൻ്റ് സ്ഥലം വിൽക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നൽകി വ‌ഞ്ചിച്ചെന്നാണ് കേസ്.

Top