റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് ‘എസ്‌വിഒ ബെസ്‌പോക്ക്’ പതിപ്പുമായി ലാന്‍ഡ് റോവര്‍

കേവലം 5.4 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ്‌യുവിക്ക് സാധിക്കും.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിക്ക് പുതിയ പതിപ്പുമായി ലാന്‍ഡ് റോവര്‍. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ‘എസ്‌വിഒ ബെസ്‌പോക്ക്’ പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി.

2.80 കോടി രൂപയാണ് പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്കിന്റെ എക്‌സ്‌ഷോറൂം വില.

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍ വിഭാഗമാണ് പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി രൂപകല്‍പന ചെയ്തിരിക്കുന്നത്.

ബെസ്‌പോക്ക് സാറ്റിന്‍ ബ്ലൂ, കോപ്പര്‍ ഫ്‌ളെയ്‌ക്കോടുള്ള ബെസ്‌പോക്ക് ഗ്ലോസ് ബ്ലാക് പെയിന്റ് സ്‌കീമിലാണ് പുതിയ എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ ഒരുങ്ങുന്നത്.

ഇതിന് പുറമെ ബോഡി കളറിന് അനുയോജ്യമായ മിറര്‍ ക്യാപുകള്‍, എക്സ്റ്റീരിയര്‍ ആക്‌സന്റ് പാക്ക് എന്നിവയും ബെസ്‌പോക്ക് പതിപ്പിന്റെ വിശേഷങ്ങളാണ്.

330 bhp കരുത്തേകുന്ന 4.4 ലിറ്റര്‍ V8 ഡീസല്‍, 535 bhp കരുത്തേകുന്ന 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനുകളിലാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എസ്‌വിഒ ബെസ്‌പോക്ക് പതിപ്പ് ഒരുങ്ങുന്നത്.

കേവലം 5.4 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ്‌യുവിക്ക് സാധിക്കും.

Top