അഞ്ചാം തലമുറ ഡിസ്‌കവറിയുമായി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ലാന്‍ഡ് റോവര്‍

ഞ്ചാം തലമുറ ഡിസ്‌കവറിയുമായി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് ലാന്‍ഡ് റോവര്‍.

നവംബറിലാണ് അഞ്ചാം തലമുറ വിപണിയിൽ എത്തുന്നത്.

കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണിത്.

ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ പുതിയ അലൂമിനിയം ഇന്‍ഫ്യൂസ്ഡ് ചാസി ടെക്‌നോളജിയാണ് പുത്തന്‍ ഡിസ്‌കവറിയുടെ പ്രധാന വിശേഷം.

3.0 ലിറ്റര്‍ പെട്രോള്‍, ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എത്തുന്നത്.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം 255 bhp 335 bhp എന്നിങ്ങനെയാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്.

ഇരു എഞ്ചിന്‍ പതിപ്പുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കുന്നത്.

Top