അഞ്ചാം തലമുറ മോഡലിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍

ഞ്ചാം തലമുറ മോഡലിനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍. പുതിയ സാങ്കേതിക വിദ്യകളും ഹാര്‍ഡ്വെയറും കൂട്ടിച്ചേര്‍ത്താണ് പുതിയ റേഞ്ച് റോവര്‍ എത്തുന്നത്. കൂടുതല്‍ ആധുനികമാക്കിയ ഡിസൈന്‍ ആണ് പുത്തന്‍ റേഞ്ച് റോവറിന്. പുതിയ ഗ്രില്ലും ഹെഡ്ലാമ്പും ഉപയോഗിച്ച് പരിചിതമായ ഡിസൈനിന് മോഡേണ്‍ ടച്ച് നല്‍കിയിട്ടുണ്ട്. 23 ഇഞ്ച് അലോയ് വീലുകള്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകളെ സമന്വയിപ്പിക്കുന്ന ടെയില്‍ഗേറ്റിലെ ബ്ലാക്ക് ബാര്‍, സ്‌പോര്‍ട്‌സ് ബ്ലാക്ക്ഡ്-ഔട്ട് ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് മറ്റുള്ള ആകര്‍ഷണങ്ങള്‍.

എംഎല്‍എ-ഫ്ലെക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള 2022 റേഞ്ച് റോവര്‍, സ്റ്റാന്‍ഡേര്‍ഡ്, ലോംഗ് വീല്‍ബേസ് പതിപ്പുകളില്‍ ലഭ്യമാണ്. 200 എംഎം നീളമുള്ള വീല്‍ബേസ് എത്തിയതോടെ ഇപ്പോള്‍ റേഞ്ച് റോവര്‍ ഏഴ് സീറ്റര്‍ ലേയൗട്ടിലും ലഭ്യമാണ്. മൂന്ന് പെട്രോള്‍, മൂന്ന് ഡീസല്‍ ഓപ്ഷനുകള്‍ക്കൊപ്പം രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് എഞ്ചിനുകളുമായാണ് 2022 റേഞ്ച് റോവര്‍ അവതരിപ്പിച്ചിരിക്കുന്നത്. 2024-ല്‍ പൂര്‍ണമായും ഇലക്ട്രിക് റേഞ്ച് റോവറും എത്തും. 0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് 38.2 kWh ലിഥിയം അയണ്‍ ബാറ്ററിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

P510e-ന് 5.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും എങ്കിലും 100 കിലോമീറ്റര്‍ മാത്രം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് ലാന്‍ഡ് റോവര്‍ പറയുന്നു. എല്ലാ മോഡലുകളും സ്റ്റാന്‍ഡേര്‍ഡായി ഓള്‍-വീല്‍ ഡ്രൈവും ആക്റ്റീവ്-ലോക്കിംഗ് റിയര്‍ ഡിഫറന്‍ഷ്യലും ക്രമീകരിച്ചിട്ടുണ്ട്. എസ്ഇ, എച്ച്എസ്ഇ, ഓട്ടോബയോഗ്രഫി, പുതിയ എസ്വി ട്രിമ്മുകളിലാണ് പുതുതലമുറ റേഞ്ച് റോവര്‍ വിപണിയിലെത്തുക.

13.7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്റര്‍ കണ്‍സോളില്‍ ഹാപ്റ്റിക് ഫീഡ്ബാക്കോടുകൂടിയ വലിയ 13.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍. പിന്‍നിര യാത്രക്കാര്‍ക്ക് 11.4 ഇഞ്ച് എന്റര്‍ടെയ്ന്‍മെന്റ് ഡിസ്‌പ്ലേകള്‍ ക്രമീകരിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ക്ലാസ് പിന്‍ സീറ്റുകള്‍ക്കൊപ്പം, ആംറെസ്റ്റില്‍ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ കണ്‍ട്രോളുകള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. 1600-വാട്ട്, 35-സ്പീക്കര്‍ മെറിഡിയന്‍ സിഗ്‌നേച്ചര്‍ സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

 

Top