ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ അഞ്ചാം തലമുറ വിപണിയില്‍

ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ അഞ്ചാം തലമുറ വിപണിയില്‍. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ s,se,hse,hsc ലക്ഷ്വറി എന്നീ നാല് വകഭേദങ്ങളിലാണ് ലാന്‍ഡ് റോവര്‍ ഇത്തവണ വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. ഏറ്റവും വില കുറഞ്ഞ ഡിസ്‌കവറി മോഡല്‍ കൂടിയാണിത്.

പുതിയ ഡീസല്‍ എന്‍ജിന്‍ ഡിസ്‌കവറിയുടെ എക്സ്ഷോറൂം വില 75.18 ലക്ഷം രൂപ മുതലാണ്. നേരത്തെയുള്ള 3.0 ലിറ്റര്‍ പെട്രോള്‍ മോഡലിന് 77 ലക്ഷം മുതല്‍ 90 ലക്ഷം രൂപ വരെയും 3.0 ലിറ്റര്‍ ഡീസലിന് 88 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെയുമായിരുന്നു എക്സ്ഷോറൂം വില.

പുതിയ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 237 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും നല്‍കും. ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 സറൗണ്ട് ക്യാമറ, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കലി റീക്ലൈനിങ് സീറ്റ്, കാബിന്‍ എയര്‍ അയണൈസേഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് പുതിയ വാഹനത്തിന്റെ പ്രത്യേകതകള്‍. ഫോര്‍ വീല്‍ ഡ്രൈവില്‍ 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

Top