സീറോ മലബാര്‍ സഭ ഭൂമിയിടപ്പാടില്‍ കര്‍ദ്ദിനാളിനെ കുരുക്കിലാക്കി വൈദികര്‍

bonakkad cross

തൃശൂര്‍: സീറോ മലബാര്‍ സഭ ഭൂമിയിടപ്പാടില്‍ കര്‍ദ്ദിനാളിനെ കുരുക്കിലാക്കി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തി. വൈദിക സമിതിയോഗം വിളിച്ചില്ലെങ്കില്‍ മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കുമെന്ന് വൈദികര്‍ അറിയിച്ചു.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് വൈദിക സമതി മുന്നോട്ട് വന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ വൈദിക സമിതിയോഗം വിളിച്ചില്ലെങ്കില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കുമെന്നാണ് വൈദീക സമിതി അറിയിച്ചത്.

ഭൂമിയിടപ്പാടിനെ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും പരാതിക്കൊപ്പം സമര്‍പ്പിക്കുമെന്ന് വൈദികര്‍ അറിയിച്ചു. അടുത്ത ആഴ്ച ചേരുന്ന സിനഡില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടുമെന്നും വൈദികര്‍ സംഘം വ്യക്തമാക്കി.

Top