ഏറനാട് ബലനൂര്‍ പ്ലാന്‍േറഷന്‍ കൈവശം വെച്ച ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

HIGH-COURT

മലപ്പുറം: ഏറനാട് ബലനൂര്‍ പ്ലാന്‍േറഷന്‍ കൈവശം വെച്ച 400 ഏക്കറോളം ദേവസ്വം ഭൂമി ഏറ്റെടുക്കുവാനുള്ള നടപടികളുമായി സര്‍ക്കാറിന് മുന്നോട്ടു പോകാമെന്ന് വ്യക്തമാക്കി ഹൈകോടതി ഡിവിഷന്‍ ബെഞ്ച്. എസ്‌റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കോടതി വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തടഞ്ഞു. കൈവശ ഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതും നീക്കുന്നതും തടഞ്ഞ കോടതി, ഭൂമി രൂപഭേദം വരുത്തരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്വകാര്യ കമ്പനി അനധികൃതമായി കൈവശം വെച്ച 400 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമാണെന്നാണ് കോടതി വിലയിരുത്തിയത്. ആര്‍.ഡി.ഒയും സര്‍ക്കാരും പുറപ്പെടുവിച്ച തുടര്‍ ഉത്തരവുകളും കോടതി ശരിവെച്ചിട്ടുണ്ട്.

Top