ഭൂമി തട്ടിപ്പ് കേസ്: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ചണ്ഡീഗഡ്: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഭൂപീന്ദര്‍ സിംഗിന്റെ റോത്തക്കിലെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയത്. ഭൂമി ഇടപാട് കേസുമായ് ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. റെയ്ഡ് നടക്കുമ്പോള്‍ ഹൂഡ വീട്ടിലുണ്ടായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2005 ല്‍ പാഞ്ച്കുലയില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എജെഎല്‍) നിയമവിരുദ്ധമായി ഭൂമി നല്‍കിയെന്നാണ് കേസ്. ഈ കേസുമായ് ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

Top