വസ്തു കയ്യേറ്റ കുരുക്കില്‍ സൂപ്പര്‍ താരങ്ങള്‍, കേസെടുക്കാന്‍ വിജിലന്‍സില്‍ പരാതി . .

ആലപ്പുഴ: നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്ന് കാട്ടി കര്‍ശന നടപടിക്കൊരുങ്ങുന്ന സര്‍ക്കാറിന് മോഹന്‍ലാലിന്റെയും മമ്മുട്ടിയുടേയും വസ്തുക്കള്‍ക്ക് മേലും ‘കൈ’ വയ്‌ക്കേണ്ടി വരും !

ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ മോഹന്‍ലാലിനു വേണ്ടി ആന്റണി പെരുമ്പാവൂരിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മള്‍ട്ടി പ്ലസ് തിയറ്ററിനായി അനധികൃതമായി തോട് കയ്യേറി പിച്ചിംങ് കെട്ടി മുകളിലേക്ക് ഉയര്‍ത്തുന്നതായാണ് ആക്ഷേപം.

മമ്മുട്ടിയുടെ എറണാകുളത്തെ ചിലവന്നൂരിനടുത്തെ ഒരേക്കര്‍ ഭൂമിയിലെ 17 സെന്റ് കായല്‍ പുറമ്പോക്ക് കയ്യേറിയതാണെന്നാണ് പരാതി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പായിച്ചിറ നവാസാണ് വിജിലന്‍സില്‍ പരാതി നല്‍കിയിരിക്കുന്നത്.

PicsArt_07-19-04.27.32

കോടീശ്വരനായ മമ്മുട്ടിക്ക് അംബേദ്കര്‍ സിനിമയില്‍ അഭിനയിച്ചതിന് 6 സെന്റ് ഭൂമി അനുവദിച്ച നടപടിയും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ താരങ്ങള്‍ക്കെതിരെ ഇത്തരം പരാതികള്‍ ഉയര്‍ന്നു വരുന്നതില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇപ്പോള്‍ സിനിമാലോകം.

Top