ലക്ഷദ്വീപിലെ ഭൂമിയേറ്റെടുക്കല്‍: നടപടികള്‍ നിര്‍ത്തി വെച്ചതോടെ കൊടികള്‍ നീക്കി

കരവത്തി: ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി കവരത്തിയിലെ സ്വകാര്യഭൂമിയില്‍ നാട്ടിയ കൊടികള്‍ റവന്യൂവകുപ്പുതന്നെ നീക്കി. വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. ഇരുപതോളം സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ അറിയിപ്പില്ലാതെ കൊടിനാട്ടിയത് വിവാദമായിരുന്നു.

നഴ്‌സിങ് കോളേജ്, പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നാട്ടിയ കൊടികളാണ് നീക്കിയത്. എന്നാല്‍ പ്രഫുല്‍ പട്ടേലിന് സ്ഥലം കാണാനായാണ് കൊടികള്‍ നാട്ടിയതെന്നും ഭൂമി ഏറ്റെടുക്കലില്‍നിന്ന് പിന്നോട്ടില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍.

നിശ്ചയിച്ച പ്രകാരം 20ന് ആണ് പ്രഫുല്‍പട്ടേല്‍ ലക്ഷദ്വീപില്‍നിന്ന് മടങ്ങേണ്ടത്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ഡല്‍ഹിക്ക് വിളിപ്പിച്ചതായും, അദ്ദേഹം നിശ്ചയിച്ചതിലും നേരത്തേ മടങ്ങാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

Top