വയനാട് മെഡിക്കല്‍ കോളേജിനായുള്ള സ്ഥലം ഏറ്റെടുപ്പ് ;കോടതി അലക്ഷ്യ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനായി ഗ്ലെന്‍ലെവന്‍ എസ്റ്റേറ്റിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2013-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂവില നല്‍കി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വി. രാമസുബ്രഹ്‌മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ സ്റ്റേ ചെയ്തത്. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായി 75 ഏക്കര്‍ ഭൂമിയാണ് ഗ്ലെന്‍ലെവന്‍ എസ്‌റേറ്റില്‍  നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

Top