ലാംപാര്‍ഡ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുന്നു

ലണ്ടന്‍: ചെല്‍സിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംഗ്ലീഷ് ഇതിഹാസ താരം ഫ്രാങ്ക് ലാംപാര്‍ഡ് അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്താന്‍ സാധ്യത. 2017ല്‍ ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത റോയ് ഹോഡ്ജസന്റെ ക്ലബുമായുള്ള കരാര്‍ ഈ സമ്മറില്‍ അവസാനിക്കാനിരിക്കെ പുതിയ കരാറില്‍ ഒപ്പുവെക്കാനോ, ക്ലബിലെ തന്റെ ഭാവി കാര്യത്തില്‍ വ്യക്തത വരുത്താനോ റോയ് ഹോഡ്ജസണ്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഹോഡ്ജസന്റെ പകരക്കാരനെ അന്വേഷിക്കാനുള്ള നീക്കങ്ങള്‍ ക്രിസ്റ്റല്‍ പാലസ് ആരംഭിച്ചത്. ക്രിസ്റ്റല്‍ പാലസിന്റെ മുഖ്യ പരിശീലകനായ റോയ് ഹോഡ്ജസണുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് ലാംപാര്‍ഡിനെ പുതിയ പരിശീലക സ്ഥാനത്തേക്ക് ക്ലബ് പരിഗണിക്കുന്നത്.

Top